Latest Updates

വേനല്‍ക്കാലത്തേതു പോലെ തന്നെ മഴക്കാലത്തും ചര്‍മ്മ സംരക്ഷണം അത്യാവശ്യമാണ്. ചര്‍മ്മം സെന്‍സിറ്റീവ് അല്ലെങ്കില്‍ ഡ്രൈയായി വിണ്ടുകീറല്‍ ഉണ്ടായേക്കാം. അതിനാല്‍ കാലാവസ്ഥയ്ക്ക് അനുസരിച്ച് ഒരാളുടെ സ്‌കിന്‍കെയര്‍ പരിചരണം അത്യാവശ്യമാണ്. മണ്‍സൂണ്‍ കാലത്ത് ചര്‍മ്മസംരക്ഷണത്തിന് നിങ്ങള്‍ തയ്യാറെടുക്കു.   നിങ്ങളുടെ ചര്‍മ്മ സംരക്ഷണ ദിനചര്യയില്‍ ഒരു വിറ്റാമിന്‍ സി സെറം ഉള്‍പ്പെടുത്തുകയാണെങ്കില്‍ ചര്‍മ്മം മഴക്കാലത്തും വേനല്‍ക്കാലത്തും ഒരുപോലെ തിളങ്ങും. ചര്‍മ്മത്തിന്റെ അകാല വാര്‍ദ്ധക്യം, പാടുകള്‍ എന്നിവ തടയുകയും ചര്‍മ്മത്തിന് ആവശ്യമായ തിളക്കവും നിറവും നല്‍കുകയും ചെയ്യുന്നു.   മുഖക്കുരുവുള്ള ചര്‍മ്മത്തിന്, സാലിസിലിക് ആസിഡുള്ള സെറം നന്നായി പ്രവര്‍ത്തിക്കുന്നു, അതേസമയം വരണ്ട ചര്‍മ്മത്തിന് ഹൈലൂറോണിക് ആസിഡ് മികച്ചതാണ്. ഓരോ കാലാവസ്ഥയിലും ചര്‍മ്മത്തിന്റെ ജലാംശം നിലനിര്‍ത്തേണ്ടതുണ്ട്. അതിനായി ശരാശരി ക്രീം അല്ലെങ്കില്‍ മോയ്സചറൈസുകള്‍ തിരഞ്ഞെടുക്കുന്നതിന് പകരം നിങ്ങള്‍ക്ക് അനുയോജ്യമായി ഫെയ്സ് സെറം ഉപയോഗിക്കുകയാണ് വേണ്ടത്.    സെറം വെള്ളം അല്ലെങ്കില്‍ എമല്‍ഷന്‍ അടിസ്ഥാനമാക്കിയുള്ള ഫോര്‍മുലേഷനുകളാണ്, അതിനാല്‍ അവയ്ക്ക് നേരിയ ജെല്‍ പോലെയുള്ള അല്ലെങ്കില്‍ വെള്ളമുള്ള, പശയില്ലാത്ത ഘടനയുണ്ട്, ഇത് ചര്‍മ്മത്തില്‍ വേഗത്തില്‍ ആഗിരണം ചെയ്യപ്പെടുകയും ചര്‍മ്മത്തിന്റെ മിനുസമാര്‍ന്ന ഫിനിഷിങ് നല്‍കുകയും ചെയ്യുന്നു. വിരലുകള്‍ ഉപയോഗിച്ച് ഒന്നോ രണ്ടോ തുള്ളി എന്നും ചര്‍മ്മത്തില്‍ പുരട്ടുക. വിറ്റാമിന്‍ സി അടിസ്ഥാനമാക്കിയുള്ള സെറം ഉപയോഗിക്കുന്നത് മങ്ങിയ ചര്‍മ്മം പുനഃസ്ഥാപിക്കുവാന്‍ ഏറ്റവും ഉത്തമമാണ്. ഇത് ചര്‍മ്മത്തിന് ജലാംശം പകരുക മാത്രമല്ല, ചര്‍മ്മത്തിന്റെ ഈര്‍പ്പം ഇറങ്ങിച്ചെല്ലുവാനുള്ള തടസ്സം നീക്കം ചെയ്യുകയും, തിളക്കം വര്‍ദ്ധിപ്പിച്ച് ചര്‍മ്മത്തില്‍ വിറ്റാമിന്‍ സിയുടെ സ്വാധീനം നിലനിര്‍ത്താനും സഹായിക്കുന്നു.

Get Newsletter

Advertisement

PREVIOUS Choice